warning

warning : copyright content

Sunday, 24 May 2015

ടൈപ്പ് റൈറ്റിംഗ് ( കവിത )

ഒരു രവിവര്‍മ്മച്ചിത്രം പോലെ
നീ മുന്നിലിരിക്കുന്നു.
കണ്ണുകള്‍ ടെക്സ്റ്റില്‍.
താളുകള്‍ക്ക് കൃത്യതയുടെ സാഫല്യം.
അര്‍ജ്ജുനനല്ലല്ലോ ഞാന്‍,
ഞാനെല്ലാം കാണുന്നു.
എന്നെയും നിന്നെയും
പിന്നെയും മറ്റെന്തൊക്കെയോ,
ഒരു കുമിളയായി ഞാന്‍
വീര്‍ത്തു പൊട്ടുന്നു.
തല്ലേണ്ട ടീച്ചര്‍
ഞാന്‍ നേരെയാവില്ല.

Saturday, 23 May 2015

ഇഷ്ടം (കവിത)

 വാസനസോപ്പില്‍ കുളിക്കുമ്പൊഴല്ല
അത്തറുപൂശുമ്പൊഴല്ല
ഇത്തിരിയൊന്ന് മുഷിയുമ്പൊഴാണ്
മെല്ലെ വിയര്‍ത്തൊന്നുലയുമ്പൊഴാണ്
നിന്നെയെനിക്കേറെയിഷ്ടം
നിന്‍റെ ഗന്ധമെനിക്കേറെയിഷ്ടം
ചൂടാക്കി നീട്ടി വലിച്ചു നിവര്‍ത്തിയ
കുതിരവാല്‍ കാണുമ്പൊഴല്ല
മൈലാഞ്ചി തേച്ചു നരച്ചു ചെമ്പിച്ച
കുറ്റിച്ചൂലു കാണുമ്പൊഴല്ല
കാച്ചെണ്ണ തേച്ച ചുരുള്‍മുടിയില്‍ ‍നിന്നെ
കാണുവാനാണെനിക്കിഷ്ടം
രോമം കൊഴിഞ്ഞോരു ശ്വാനനെപ്പോലെയോ
മെഴുകു പ്രതിമ പോലെയോ
രോമം മുഴുവന്‍ വടിച്ചു കളഞ്ഞോരു
കൈകാലു കാണുമ്പൊഴല്ല
രോമാഞ്ചം കൊള്ളുവാന്‍ പോലുമൊരിത്തിരി
രോമമില്ലാത്തപ്പൊഴല്ല
നേര്‍ത്ത രോമങ്ങളതിരുതിരിക്കുന്ന
പൂമേനിയാനെനിക്കിഷ്ടം
എന്‍റെ തലോടലും ഉമ്മകളും വാങ്ങി
നിര്‍വൃതി കൊള്ളുമ്പൊഴല്ല
എന്തേലുമായിക്കോയെന്നുപറഞ്ഞു
കിടന്നു തരുമ്പോഴുമല്ല
കിട്ടുന്നതെല്ലാം കൊടുക്കുവാനുത്സാഹം
കാട്ടുമ്പൊഴാണെനിക്കിഷ്ടം
നീറുപോലെന്നിലും.... പെണ്ണെ ...
നീ പടര്‍ന്നേറുന്നതാണെനിക്കിഷ്ടം
ഇങ്ങിനെയൊന്നുമല്ലെങ്കിലും  പെണ്ണെ
നീ തന്നെയാണെന്‍റെയിഷ്ടം
നിന്‍റെയിഷ്ടങ്ങള്‍ക്കു വേണ്ടി ഞാനെന്നേ
ഹോമിച്ചതാണെന്‍റെയിഷ്ടം
------------------------------------------sivan
Wednesday, 20 May 2015

നോവുകള്‍ (കവിത)

ആത്മരാഗത്താല്‍ മനം നൊന്തു മൂകമായ്
കണ്ണീരൊഴുക്കിയ രാവുകളും,
നിന്‍റെ കാര്‍കൂന്തലില്‍ നിന്നു ഞാന്‍ നേടിയ
വാടാമലരിന്‍റെ തുണ്ടുകളും,
കലാലയാങ്കണ മാമരഛായയില്‍
സ്വപ്‌നങ്ങള്‍ പങ്കിട്ട നാളുകളും,
പ്രേമത്തിന്‍ മായിക ലോകത്തിലേക്കെന്നെ
യാനയിക്കും നിന്‍റെ ഭാവങ്ങളും,
എന്‍ മുഖം കാണുമ്പോള്‍ പൂമുഖവാതിലില്‍
പാതി മറഞ്ഞ നിന്‍ പുഞ്ചിരിയും,
അന്നു നാമോന്നിച്ചു പാടവരമ്പത്ത്
പാടി നടന്നൊരു ശീലുകളും,
നിന്‍റെ കരം കവര്‍ന്നീടുവാന്‍ ഞാനേറെ
വെമ്പിയോരുത്സവ നാളുകളും,
അന്നൊരു സന്ധ്യക്കൊരാലിംഗനത്തി-
ലടര്‍ന്നു വീണ വളപ്പൊട്ടുകളും,
ഒരുനാളെനിക്കുനിന്‍ ജന്മദിനത്തി-
നന്നാദ്യമായേകിയ ചുംബനവും,
ദിവ്യരാഗത്തിന്‍ ഹരിശ്രീ കുറിച്ചു നാ-
മെന്നു നീയെന്നോടു മന്ത്രിച്ചതും,
എന്‍റെ പ്രേമത്താല്‍ പ്രഭാവിതയായെന്നു-
ചൊല്ലി നീയേകിയ കാവ്യങ്ങളും,
നിന്‍റെ കവിതപോല്‍ സുന്ദരിയാണുനീ-
യെന്നു നിനച്ച വ്യാമോഹങ്ങളും,
ഒരുനാളൊരിക്കലും തിരിയെ വരാതെ നീ
പോയതെന്തെന്നറിയില്ലെങ്കിലും,
വാടാതെ സൂക്ഷിക്കുന്നുണ്ടു ഞാനിന്നുമെന്‍
നോവു പെയ്തൊഴിയാത്ത ഹൃത്തിനുള്ളില്‍.
---------------------------------------------------------------sivan


Tuesday, 19 May 2015

സാന്ദ്രം ( കവിത )

നാം എന്നും ഇങ്ങനെ
ആനയുടെയും ഉറു
മ്പിന്‍റെയും
കഥ പറഞ്ഞ്
ചിരിച്ചുകൊണ്ടേയിരിക്കുക
നമുക്ക് പരസ്പരം
പറ്റിക്കലിന്‍റെയും
കളിയാക്കലിന്‍റെയും
അനുപാതം സൂക്ഷിക്കുക
ഇന്നലെയുടെ യാതനകളും
നാളെയുടെ വിഹ്വലതകളും
മറന്നേക്കുക
ഇന്നിനെ ഈ നിമിഷത്തിനെ
നമുക്ക് സാന്ദ്രമാക്കുക
---------------------------------------sivan

കളിവാച്ച് ( കവിത )

അഞ്ചു വയസ്സിന്‍റെ ബാല്യം
ഷൈലചേച്ചിയിലൂടെ അറിഞ്ഞു
ജീവിതത്തില്‍ എന്തൊക്കെയോ
നിഗൂഢതകളുണ്ടെന്ന്.
എന്‍റെ കയ്യില്‍ ഓലവാച്ചു കെട്ടിത്തന്ന്
അരപ്പാവാടയുയര്‍ത്തി
വെളുത്ത തുടകള്‍ക്കുള്ളിലെ
ഇരുട്ടിലേക്ക് എന്‍റെ വാച്ചു കെട്ടിയ
കൈ കടത്തിവെച്ച്
പാതിമയക്കത്തിലെന്ന പോലെ
അവള്‍ കണ്ണുകളടച്ചിരുന്നു .
സമയത്തിന്‍റെ അനുഗ്രഹത്തിനാണത്രെ.
പൊള്ളുന്ന കയ്യിലേക്ക് സമയം
ഇറങ്ങി വരാന്‍ പേടിയോടെ
ഞാനും കണ്ണുകളടച്ചു.
ആ വിലക്ഷണത  ജനിപ്പിച്ച ഭയം
കൌതുകത്തിനു വഴിമാറിയത്
നിഗൂഢതകള്‍ അനാവരണം
ചെയ്യപ്പെടുമെന്ന
വിശ്വാസത്താലായിരുന്നോ ?
അതോ ഓലവാച്ചില്‍ സമയം
കാണാനുള്ള കൌതുകമോ ?
അതെന്തായിരുന്നാലും
ഇന്നെന്‍റെ കൂട്ടുകാരി സമ്മാനിച്ച
സ്വര്‍ണ്ണ വാച്ചിനേക്കാള്‍
എനിക്കു പ്രിയം
എന്‍റെ വാച്ചില്‍ സമയം
തെറ്റുമ്പോഴെല്ലാം
മനസ്സിലെത്തുന്ന
ആ കളിവാച്ചു തന്നെ

       *          *          *

നിള (കവിത)

നിളേ...
നീയൊഴുകും വഴികളിലെങ്ങു നിന്നോ
നിന്‍റെ സഹയാത്രികനായ്തീര്‍ന്ന,
നിന്‍റെ സ്നേഹവും
സംഗീതവും  താരാട്ടും
സംവത്സരങ്ങളിലൂടെ
വെണ്മയും മിനുപ്പും നല്കിയ
വെള്ളാരംകല്ലുകള്‍
ഞാന്‍ കൈകളിലെടുക്കുമ്പോള്‍
കരയുന്നോ നിളേ
നീ കണ്ണീരായ്തീരുന്നോ?                

 നിളേ...
നിന്നിലെച്ചുഴികളും
നിലയില്ലാക്കയങ്ങളും
അടിയൊഴുക്കുകളും
അഗാധഗ൪ത്തങ്ങളും
ഉള്ളിലെങ്ങോ വിഭ്രാന്തിത൯
വേരിറക്കുമ്പൊഴും,

നിളേ...
നിന്‍റെ കളസംഗീതവും
വൄര്‍ത്ഥജല്പനങ്ങളും
നി൯മാറിലെക്കുളിരും
നിന്‍റെ തലോടലും നിന്‍റെസാന്ത്വനവും
എന്നുള്ളിലെവിടെയോ
ഗൃഹാതുരതത൯ നോവുണ൪ത്തുന്നു.

നിളേ...
ഇടവപ്പാതിക്ക്
തീരം തക൪ക്കുന്ന,
ചിറകളിലൊതുങ്ങാത്ത,
നിന്‍റെ വനൄമാം സൌന്ദരൄം നുകരുമ്പൊഴും,
ആവനൄതയില്‍ അലിഞ്ഞു ചേരാ൯ മനം
വെമ്പല്‍ കൊള്ളുമ്പൊഴും
എനിക്കു നിന്നെയും ഭയമായിരുന്നു
വിഷവാക്കു തുപ്പുന്ന
 എന്‍റെ സുഹൃത്തിനെപ്പോലെ

നിളേ...
നിന്‍റെ സ്തനൄം നുക൪ന്നു
തെഴുത്ത മാനുഷരല്ലോ
ചിരജ്ഞീവിയാകേണ്ട നിന്‍റെ
കുടല്‍മാല കഴുത്തിലണിയുന്നു.
ദുഖമുണ്ടെനിക്കു പക്ഷേ
നിന്നെപ്പോലെയല്ലോ
എന്‍റെ കണ്ണുകളും വരണ്ടിരിക്കുന്നു.
നിനക്കേകുവാ൯ എ൯ കയ്യിലിന്ന്
പകലിന്‍റെ ദൈനൄത മാത്രം
പകലിന്‍റെ ദൈനൄത മാത്രം
           *               *              *

Monday, 23 February 2015

വിശ്രാന്തി (കവിത)

വ്യവസ്ഥിതിയാല്‍ ബന്ധനസ്ഥനായ
പരിമിത സാഹചര്യങ്ങളുടെ പുത്രന്‍റെ
പിഞ്ചുകരങ്ങള്‍
ലിംഗസ്മരണയുണര്‍ത്തിയത്
ദേവസൗന്ദര്യമുള്ള ഷൈലചേച്ചിയില്‍,
പീഡനപര്‍വ്വങ്ങളുടെ ഹരിശ്രീ.
കൗമാരത്തില്‍ നിഗൂഢമായെന്നെ
ആവേശിച്ച തൃഷ്ണകള്‍ക്ക്
മുഷ്ടിമൈധുനമെന്ന
ഒറ്റമൂലി നിര്‍ദ്ദേശിച്ച
ആശാരിച്ചെക്കന്‍
ആദ്യത്തെ ഗുരു.
യൗവനത്തില്‍ സൗഹൃ ദത്തിന്‍റെ
അമ്പരപ്പിക്കുന്ന കോണില്‍ നിന്നൊരു
സ്വവര്‍ഗ്ഗ പീഡനം.
ഒടുവില്‍,
സ്വയംഭോഗത്തിന്‍റെ ദിനങ്ങള്‍-
ക്കറുതിവരുത്തിയ മാംഗല്യം.
അഞ്ചു മിനിറ്റും
അരയാലിലമറയുമുണ്ടെങ്കില്‍
ഒരു കുക്കുടഭോഗം.
അവിടെ നിന്നും
ധ്യാനത്തിന്‍റെ തലത്തിലേക്കെത്തുന്ന
സ്വച്ഛന്ദരതിയിലേക്കുള്ള
പരിണാമത്തില്‍
ഉരുകിത്തീര്‍ന്ന ഇഷ്ടക്കേടുകളും
പൊരുത്തക്കേടുകളുമേറെ.
അടിയറവെച്ച മാനദണ്ഡങ്ങളും
മുന്‍വിധികളുമേറെ.
എഴുതിത്തള്ളിയ പിടിവാശികളും
കാമനകളുമേറെ.
അങ്ങിനെ
ഇവിടെ വൃത്തം
പൂര്‍ണ്ണമാകുന്നു.
ഊര്‍ജ്ജം പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു
വിശ്രാന്തി...........

    *           *           *